നടൻ രാഹുൽ രവി വിവാഹിതനായി; വിഡിയോ

0

നടൻ രാഹുൽ രവി വിവാഹിതനായി. ലക്ഷ്മി എസ് നായർ ആണ് വധു. ഡിസംബർ 27ന് പെരുമ്പാവൂരിൽവെച്ചായിരുന്നു ചടങ്ങുകൾ. പ്രണയവിവാഹമാണ്.

വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുൽ രവി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ വിവാഹവിശേഷം പങ്കുവച്ച് രാഹുൽ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയിരുന്നു. വിവാഹ ജീവിതത്തിന് പ്രേക്ഷകരുടെ പ്രാർഥനയും അനുഗ്രഹവും അഭ്യർഥിക്കുകയും ചെയ്തു.

ഡിസംബർ 15ന് ലക്ഷ്മിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുൽ വിവാഹക്കാര്യം വെളിപ്പെടുത്തുന്നത്. സീരിയലിലൂടെയാണ് രാഹുൽ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.