തന്‍റെ ഹൃദയം പെൺകുട്ടി മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

2

നാഗ്പൂർ: തന്‍റെ ഹൃദയം ഒരു പെൺകുട്ടി മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ്. മോഷണ പരാതി സ്വീകരിക്കണമെന്നും മോഷണ മുതൽ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് നാഗ്പൂര്‍ പോലീസിൽ പരാതി നല്‍കിയത്.
എന്നാൽ, 82 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഉടമസ്ഥര്‍ക്കു തന്നെ തിരിച്ചുകൊടുക്കാൻ സാധിച്ചിട്ടുള്ള പോലീസ് സംഘത്തിന്, മോഷ്ടിക്കപ്പെട്ട ഹൃദയം തിരിച്ച് നൽകുന്നതിനെകുറിച്ച് അങ്കലാപ്പിലാകും എന്നത് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയ ശേഷം, ഇത്തരം പരാതികളിൽ കേസെടുക്കാൻ ഇന്ത്യന്‍ നിയമ വ്യവസ്ഥകളിൽ വകുപ്പില്ലെന്നും, ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തങ്ങൾക്ക് കഴിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ ബോധ്യപ്പെടുത്തി. നാഗ്പൂർ പൊലീസിലെ കമ്മീഷണര്‍ ഭൂഷണ്‍ കുമാർ ഉപാദ്ധ്യായയാണ് ഈ പരാതിയെകുറിച്ച് പുറം ലോകത്തെ അറിയിച്ചത്.