കല്ലിൽ കൊത്തിയെടുത്ത ശിൽപ്പം: ഖജുരാഹോയില്‍ നിന്ന് ശോഭന

0

പ്രശസ്തമായ ഖജുരാഹോ ഫെസ്റ്റിവലിൽ നൃത്തം ചെയ്ത് നർത്തകിയും നടിയുമായ ശോഭന.ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ശോഭനയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ തന്നെ മികച്ച നൃത്തവേദികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഖജുരാഹോ ഫെസ്റ്റിവലിന്‍റെ നാൽപ്പത്തിയേഴാം പതിപ്പിലാണ് ശോഭനയുടെ മനോഹരമായ നൃത്തം അരങ്ങേറിയത്. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ വർഷം തോറും നടക്കുന്ന ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്‍റെ ഒരാഴ്‍ച നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഖജുരാഹോ നൃത്തോത്സവം.

പ്രമുഖരായ നര്‍ത്തകരെല്ലാം തന്നെ ഖജുരാഹോ നൃത്തോത്സവത്തില്‍ പങ്കെടുക്കാൻ എത്താറുണ്ട്. ഖജുരാഹോ നൃത്തോത്സവത്തില്‍ പങ്കെടുക്കാൻ എത്താറുണ്ട്. ഖജുരാഹോ നൃത്തോത്സവത്തില്‍ നൃത്തം ചെയ്യുന്നത് വലിയ ബഹുമതിയായിട്ടും നര്‍ത്തകര്‍ കാണുന്നു.