നീ എന്തിനാട ചക്കരെ വൈദികനായത്; വൈദികനോടുള്ള പെണ്‍കുട്ടിയുടെ പ്രണയം സൂപ്പര്‍ ഹിറ്റ്‌; വീഡിയോ

0

പറയാതെ പോകുന്ന പ്രണയം എന്നും മനസിന്റെ വേദനയാണ്. എന്നാല്‍ ഒരാളോട് പ്രണയം തോന്നിയെങ്കില്‍ അത്  കാലങ്ങള്‍ക്ക് അപ്പുറം തുറന്നു പറഞ്ഞാലോ. പക്ഷെ അത് സ്വീകരിക്കാന്‍ ഒരാള്‍ക്ക് കഴിയാതെ പോയാലോ. സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന “എന്റെ ഹ്യദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്” എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയ യില്‍ തരംഗമാകുന്നതും ഈ വ്യത്യസ്ത തീം കൊണ്ടാണ്.

അനൂപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മനോഹരമായൊരു കഥയുടെയും പശ്ചാത്തല സംഗീതത്തിന്റെയും മികവിലാണ് യൂടൂബില്‍ ഹിറ്റായി മാറിയിരിക്കുന്നത്.നാല് കഥാപാത്രങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിലുള്ളത്. ബിബിന്‍ മത്തായി വൈദികനായി എത്തുന്ന ചിത്രത്തില്‍ അനീഷ ഉമ്മറാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. എഴുത്തുകാരനായി ആനന്ദ് റോഷനും,വൈദികന്റെ കൂട്ടുകാരനായി വിഷ്ണു വിദ്യാധരനും എത്തുന്നു..ഇതുവരെ നാലര ലക്ഷത്തിലധികം ആളുകളാണ് ഈ ഹ്രസ്വചിത്രം യുടൂബില്‍ കണ്ടത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.