എത്ര ബോറന്മാരാണ് നിങ്ങൾ എന്റെ സാറമ്മാരെ; സെക്സി ദുർഗ്ഗയോട് ചലച്ചിത്ര അക്കാദമി ചെയ്തത് സ്‌മൃതി ഇറാനി ചെയ്തതിന്റെ ഇടതുപക്ഷ വേർഷനെന്നു സംവിധായകൻ സനൽ കുമാർ ശശിധരൻ

0

ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സെക്സി ദുർഗയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നടപടിയെ വിമർശിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചലച്ചിത്ര അക്കാദമി സെക്സി ദുർഗ്ഗയോട് ചെയ്തത് ഇപ്പോൾ സ്‌മൃതി ഇറാനി സെക്സി ദുർഗ്ഗയോട് ചെയ്തതിന്റെ ഇടതുപക്ഷ വേർഷൻ എന്നല്ലാതെ എനിക്ക് കാണാൻ കഴിയുന്നില്ലെന്ന് സനൽ കുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബിജെപിയെ വിമർശിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് സെക്സിദുർഗ്ഗ പനോരമയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്. അക്കാദമിയെയും സർക്കാരിനെയും അതിന്റെ നിലപാടുകളെയും വിമർശിക്കുന്നു എന്നതാണ് സെക്സി ദുർഗയോട് അക്കാദമിയുടെ അസ്വാരസ്വത്തിനു കാരണമെന്നും അദ്ദേഹം കുറിച്ചു.

സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ചലച്ചിത്ര അക്കാദമി സെക്സി ദുർഗ്ഗയോട് ചെയ്തത് ഇപ്പോൾ സ്‌മൃതി ഇറാനി സെക്സി ദുർഗ്ഗയോട് ചെയ്തതിന്റെ ഇടതുപക്ഷ വേർഷൻ എന്നല്ലാതെ എനിക്ക് കാണാൻ കഴിയുന്നില്ല. ബിജെപിയെ വിമർശിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് സെക്സിദുർഗ്ഗ പനോരമയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്. അക്കാദമിയെയും സർക്കാരിനെയും അതിന്റെ നിലപാടുകളെയും വിമർശിക്കുന്നു എന്നതാണ് സെക്സി ദുർഗയോട് അക്കാദമിയുടെ അസ്വാരസ്വത്തിനു കാരണം. പാടെ ഒഴിവാക്കിയാൽ ഇപ്പോൾ മൗനമായിരിക്കുന്ന സാംസ്കാരിക അടിമകൾ പോലും വായ തുറന്നാലോ എന്ന് പേടിച്ചിട്ടാണ് സിനിമയെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അക്കാദമിക്കെതിരെ മിണ്ടാതിരുന്ന സിനിമാബുജികൾ ഇപ്പോൾ ഇൻബോക്സിൽ വന്നു കറങ്ങുന്നുണ്ട്. എത്ര ബോറന്മാരാണ് നിങ്ങൾ എന്റെ സാറമ്മാരെ!