സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാകോടതി ഇന്ന് പരിഗണിക്കും

0

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാകോടതി ഇന്ന് പരിഗണിക്കും. ഇഡി കേസിലെ ജാമ്യാപേക്ഷയിലെ വിധി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഹാത്രസ് ബലാത്സംഗ കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ 2020ലാണ് കാപ്പൻ യുപി പൊലീസിന്റെ പിടിയിലാകുന്നത്.

യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. പല തവണ മാറ്റി വച്ച ശേഷമാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തിയിരിക്കുന്നത്.