സിംഗപ്പൂര്‍ കൈരളീ ഫെസ്റ്റ് നവംബര്‍ 4ന്

0

സിംഗപ്പൂര്‍ കൈരളി കലാ നിലയത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സിംഗപ്പൂര്‍ കൈരളി ഫെസ്റ്റ് നവംബര്‍ 4 നു ബുകിറ്റ് മേരയിലുള്ള ഗെറ്റ് വേ തിയേറ്ററില്‍ വെച്ച് നടക്കും

രണ്ട് സെഷനുകളിലായി മൂന്ന് പ്രൊഡക്ഷനുകളാണ് കൈരളീ ഫെസ്റ്റില്‍ അവതരിപ്പിക്കുന്നത്.

ആദ്യ സെഷനില്‍ കുട്ടികളുടെ നാടകം – പൂച്ചയ്ക്കാര് മണി കെട്ടും, സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്ന ഡാന്‍സ് ഡ്രാമ –സൃഷ്ടിയും അവതരിപ്പിക്കും.

രണ്ടാമത്തെ സെഷനില്‍ ശരണ്‍ജിത് അവതരിപ്പിക്കുന്ന “ദൌ അന്ത്യരംഗൌ” (Two dying scenes ) എന്ന സോളോ ഡ്രാമയുടെ വേള്‍ഡ് പ്രീമിയറാണ് കാണികള്‍ക്കായി ഒരുക്കുന്നത്.

കൈരളീ ഫെസ്റ്റ് ടിക്കറ്റുകള്‍ തിങ്കളാഴ്ച ഒക്ടോബര്‍ 9 മുതല്‍ ഓണ്‍ ലൈനില്‍ ലഭ്യമാവും  (Limited Seats)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +65-9238 7443

visit page: fb.com/KairaleeKalaNilayam/