പുതുവത്സര ആഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്ന്‌ ആറ് മരണം

0

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ പുതുവത്സര ആഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറില്‍ പട്ടാല്‍പാനിയിലെ പ്രമുഖ വ്യവസായി പുനീത് അഗര്‍വാളിന്റെ ഫാം ഹൗസിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അഗര്‍വാള്‍ ഫാം ഹൗസില്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലാണ് അപകടം നടന്നത്. താഴേക്ക് ഇറങ്ങുന്നതിനായി ആളുകള്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ബെല്‍റ്റ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.