ഇത് ഇത്തിരി കടന്ന കൈയായി പോയല്ലോ!; ഭീമന്‍ പെരുമ്പാമ്പു​കളെ കൊണ്ട് ഒരുഗ്രന്‍ മസ്സാജ് ; ഞെട്ടിക്കുന്ന വീഡിയോ കാണാം

0

പല തരാം മസ്സാജുകള്‍ ലോകത്ത് നിലവില്‍ ഉണ്ട് .പക്ഷെ പെരുമ്പാമ്പുകളെ കൊണ്ട് ഒരു  മസ്സാജിനെ കുറിച്ചു കേട്ടിട്ടുണ്ടോ ? അതേ ഭീമന്‍ പെരുമ്പാമ്പുകള്‍ ആണ് എവിടെ കസ്റ്റമര്‍ക്ക് മസ്സാജ് ചെയ്തു കൊടുക്കുന്നത് . ഒരേ ഒരു നിബന്ധന മാത്രം നല്ല അപാര ധൈര്യം ഉണ്ടെങ്കില്‍ മാത്രം ഇതിനു തുനിഞ്ഞുഇറങ്ങി തിരിക്കുക .

ഫിലിപ്പീന്‍സിലെ സെപ് സിറ്റി മൃഗശാലയിലാണ് ഈ സ്പെഷ്യല്‍ മസാജ് ഉള്ളത്.മൃഗങ്ങളുമായി സന്ദര്‍ശകര്‍ കൂടുതല്‍ ഇടപഴകുക എന്ന ഉദ്ദേശത്തോടെയാണ് ഈ സൌജന്യ മസാജ് എന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു.വാള്‍ട്ടര്‍, ഈജെ, ദാനിയല്‍, മൈക്കല്‍ എന്നീ പെരുമ്പാമ്പുകള്‍ക്ക് പത്തു കോഴിയെ വീതം തിന്നാന്‍ കൊടുക്കും മസാജിനു മുന്‍പ്.അതോടൊപ്പം മസാജിനു വരുന്നവര്‍ക്ക് ചില സുരക്ഷാ നിര്‍ദ്ദേശങ്ങളും കൊടുക്കും.

പാമ്പിന്റെ മുഖത്തേയ്ക്ക് ഊതരുത്. അതുപോലെ വെറുതെ നിലവിളിയ്ക്കരുത് എന്നൊക്കെ. ഇരയാണോ അല്ലയോ എന്ന് ആളുടെ ശരീരത്തിലെ വൈബ്രേഷന്‍ കൊണ്ടാണത്രേ ഈ പാമ്പുകള്‍ മനസ്സിലാക്കുന്നത്. ഇത്രയും കേട്ടിട്ട് ധൈര്യമുണ്ടെങ്കില്‍ മാത്രം ഈ ഭീമന്‍ പെരുമ്പാമ്പുകളുടെ മസാജിനു കിടന്നു കൊടുക്കാം.പിന്നെ ഉണ്ടാകുന്നതെല്ലാം നിങ്ങളുടെ ഭാഗ്യം അനുസരിച്ചു ഇരിക്കും എന്ന് മാത്രം.  ഈ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ ..