ചൈനയിലെ മലിന വായുവിനെ വജ്രമാക്കുന്നു ;അന്തരീക്ഷ മലിനീകരണത്തിന് ഇതാ ഒരുഗ്രന്‍ പ്രതിവിധി

0

ചൈനയില്‍ വികസനത്തിനൊപ്പം വ്യവസായ സ്ഥാപനങ്ങളും തഴച്ചുവളര്‍ന്നപ്പോള്‍ രാജ്യം നേരിട്ട അല്ലെങ്കില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അന്തരീക്ഷണ മലിനീകരണം .ഇതിന്റെ പരിണിത ഫലമായി ചൈനയില്‍ പ്രതിവര്‍ഷം നാലായിരം പേരോളമാണ് മരണപെടുന്നത് .ചൈന നേരിടുന്ന ഈ പ്രതിസന്ധി തടയിടാന്‍ ഒരുഗ്രന്‍ പദ്ധതി നിര്‍ദേശിച്ചിരിക്കുകയാണ് ഡച്ച് ആര്‍ട്ടിസ്റ്റ് ആയ ഡാന്‍ റൂസ്ഗാര്‍ഡെ. അന്തരീക്ഷത്തിലെ മലിന വായുവിനെ വജ്രമാക്കി മാറ്റാനാകുന്ന പദ്ധതി. അതെ സംഗതി സത്യമാണ് .റോട്ടര്‍ഡമ്മില്‍ ഇതിന്റെ പരീക്ഷണവും നടന്നു കഴിഞ്ഞു എന്നാണു അറിയുന്നത് .അടുത്ത പരീക്ഷണം സാക്ഷാല്‍ ചൈനയില്‍ തന്നെയാണ് .

രണ്ട് ഘട്ടങ്ങളായാണ് മലിന വായുവിനെ വജ്രമാക്കി മാറ്റുന്നത്.ഏഴ് മീറ്റര്‍ ഉയരമുള്ള ടവറില്‍ ശേഖരിക്കുന്ന മലിന വായുവിനെ നാനോ ലെവലില്‍ ശുദ്ധീകരിക്കുന്നതാണ് ആദ്യഘട്ടം. ബീജിങ്ങിലെ പുക കലര്‍ന്ന മൂടല്‍മഞ്ഞില്‍ 32 ശതമാനമാനവും കാര്‍ബണ്‍ ആണ്. അതിനാല്‍ 30 മിനിറ്റ് നേരം മര്‍ദ്ദം നല്‍കിയാല്‍ ഈ മലിന വായുവിനെ വജ്രമാക്കി മാറ്റാനാകുമെന്ന് റൂസ്ഗാര്‍ഡെ പറയുന്നു. വജ്രം വിറ്റു കിട്ടുന്ന പണമുപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ സ്‌മോഗ് ഫ്രീ ടവറുകള്‍ സ്ഥാപിക്കാം. റൂസ്ഗാര്‍ഡെയുടെ പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അനുമതി നല്കികഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട് .

നേരത്തേയും വ്യത്യസ്തമായ പദ്ധതികള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് റൂസ്ഗാര്‍ഡെ. ഇലക്ട്രിക് കാറിന് ആവശ്യമായ ചാര്‍ജ്ജ് നല്‍കുന്ന റോഡ്, ആളുകള്‍ നൃത്തം ചെയ്യുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാന്‍സ് ഫ്‌ളോര്‍ എന്നിവയാണ് റൂസ്ഗാര്‍ഡെയുടെ മറ്റു വ്യത്യസ്ത ആശയങ്ങള്‍.മലിന വായുവിനെ വജ്രമാക്കി മാറ്റുന്ന റൂസ്ഗാര്‍ഡെയുടെ ആശയം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് വേള്‍ഡ് എക്കണോമിക് ഫോറംതങ്ങളുടെ  ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ വരെ അപ്‌ലോഡ്‌ ചെയ്തു കഴിഞ്ഞു .എന്തായാലും അന്തരീക്ഷ മലിനീകരണം നാള്‍ക്കുനാള്‍ ഏറിവരുന്ന ഈ കാലത്ത് ഈ പുതിയ പദ്ധതി വിജയം കാണട്ടെ എന്ന് തന്നെ ആശിക്കാം .

Save