വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ തീവെച്ച് കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

0

ആലപ്പുഴ∙ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതി ആലുവ ട്രാഫിക‌് സ‌്റ്റേഷൻ സിപിഒ എൻ.എ.അജാസ് മരിച്ചു. വൈകിട്ട് ആറോടെയായിരുന്നു മരണം.ഇയാളുടെ ഹൃദയമിടിപ്പു കുറഞ്ഞു തുടങ്ങിയെന്നു കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ഇന്നലെ അജാസിനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊലപാതകത്തിൽ അജാസിന്റെ പങ്കിനെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും എസ്പി കെ.കാർത്തിക് പറഞ്ഞിരുന്നു.