ബഹിരാകാശ നിലയത്തെ ഫംഗസുകള്‍ തിന്നു തീര്‍ക്കുന്നു; ആശങ്കയോടെ ശാസ്ത്രലോകം

0

ബഹിരാകാശ നിലയത്തെ ഫംഗസുകള്‍ തിന്നു തീര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും ലോഹങ്ങളും വരെ ഇവ തിന്നുതീര്‍ക്കുന്നതായാണ് ഗവേഷകര്‍ പറയുന്നത്. 
നൂറോളം സൂക്ഷ്മജീവി വര്‍ഗ്ഗങ്ങള്‍ നിലയത്തെ ആക്രമിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞനായ വാലറി ബോഗോമൊലവ് വെളിപ്പെടുത്തിയത്.

ബഹിരാകാശ നിലയം ഈ കുഞ്ഞന്‍ ജീവികള്‍ ഒരറ്റത്ത് നിന്ന് തിന്ന് തുടങ്ങിയാല്‍ അതിലുള്ള ശാസ്ത്രജ്ഞന്‍മാരുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് വസ്തുത. 
മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞരാണ് നിലയത്തിനുള്ളില്‍ ഇപ്പോള്‍ കഴിയുന്നത്. അടുത്ത സംഘത്തെ അയയ്ക്കുമ്പോഴെങ്കിലും ഇതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളും മറ്റും വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രസംഘം. മറ്റൊരു സംഘം അവിടേക്ക് എത്തുകയും അവര്‍ ഉടനെ തിരിച്ചെത്തുകയും ചെയ്യും. സൂക്ഷ്മജീവികളുടെ സാന്നിധ്യം നിലയത്തില്‍ കഴിയുന്നവരുടെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും അണുബാധയുണ്ടാക്കുമെന്നുമാണ് ഡോക്ടര്‍മാരും പറയുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.