യു.എ.ഇ. വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഈടാക്കില്ല

0

അബുദാബി: യുഎഇയിലെ സന്ദര്‍ശക, തൊഴില്‍ വിസകളുടെ കാലാവധി കഴിഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ മൂന്ന് മാസത്. രാജ്യത്തിനുപുറത്ത് 180 ദിവസത്തിൽ കൂടുതൽ കഴിയുന്നവരുടെ താമസവിസകളും റദ്ദാക്കില്ല. ഇത്തരം വിസക്കാർക്ക് അധിക പിഴ ചുമത്തില്ലെന്നും ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സ് ജീവനക്കാര്‍ക്ക് താമസ സ്ഥലത്തിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്കായി വിവിധ ഭാഷകളിലുള്ള കോള്‍സെന്റര്‍ സംവിധാനം തുടര്‍ന്നും ലഭ്യമാവും. രാജ്യത്തെ എല്ലാ എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശോധനകള്‍ നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ക്യൂ ഒഴിവാക്കിയതും ഓണ്‍ലൈന്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയതുമൊക്കെ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.