എട്ടാം തവണവും അവര്‍ ഒത്തുകൂടി; 80 കളിലെ താരങ്ങളുടെ സംഗമം ഇക്കുറിയും മനോഹരമായി

0

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു.  ചെന്നൈയിലെ മഹാബലിപുരത്തുള്ള ഇന്റര്‍കോണ്ടിനെന്റല്‍ റിസോര്‍ട്ടിലായിരുന്നു ഇക്കുറി സംഗമം. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് എല്ലാവരും എത്തിയത്.

ഇത് എട്ടാം തവണയാണ് 80 കളിലെ താരങ്ങള്‍ റീയൂണിയന്‍ നടത്തുന്നത്.സുഹാസിനിയും ലിസി ലക്ഷ്മിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍.  80 കളില്‍ സ്‌ക്രീനില്‍ നിറഞ്ഞ് നിന്നിരുന്ന 28 താരങ്ങളാണ് താരസംഗമത്തിന് എത്തിയത്. മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്‍, ശരത്കുമാര്‍, രാധിക, ജയസുധ, രമ്യ കൃഷ്ണന്‍, അംബിക, വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.