വിദ്യാർത്ഥിയുടെ പ്രവേശന കാർഡിൽ അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല

0

പ്രവേശന കാര്‍ഡുകളില്‍ പേരും വിലാസവും തെറ്റിപോകുന്നത് സർവസാധാരണമായ ഒരു കാഴ്ചയാണ് അമ്മയുടെ പേര് സണ്ണി ലിയോണും അച്ഛന്‍ ഇമ്രാന്‍ ഹാഷ്മിയും ആയാലോ. എന്നാൽ ബിഹാറിലെ മുസാഫര്‍പുറിലെ ഒരു വിദ്യാർത്ഥിയുടെ പ്രവേശന കാർഡിലെ അച്ഛന്റെയും അമ്മയുടെയും പേരുകണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതർ. ബിഎ രണ്ടാം വര്‍ഷ പ്രവേശനകാര്‍ഡില്‍ വിദ്യാര്‍ഥി അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥി തന്നെയാണ് വിവരങ്ങൾ ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുന്ദൻ കുമാർ എന്ന വിദ്യാര്‍ഥിയാണ് താരങ്ങളുടെ പേര് രക്ഷിതാക്കളുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുർഭുജൻ സ്താൻ ആണ് സ്ഥലമായി നൽകിയിരിക്കുന്നതും.

ഏതായാലും ഈ കാര്യത്തിൽ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ഥി തന്നെയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ആധാര്‍ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.