ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്ന മലയാളി സ്വദേശി മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ പുതുമണ്ണിൽ ബഷീർ (54) ആണ് മരിച്ചത്. ഒരാഴ്ചയായി ജിസാനിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു.

ജിസാനിനടുത്ത് ബേശിൽ ഇക്കണോമിക് സിറ്റിയിൽ ജോലിക്കാരനായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യയും ഒരു മകളുമുണ്ട്. ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസ സഹോദരനാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.