‘എനിക്ക് നഷ്ടപ്പെട്ടിട്ടില്ല’, ഇര്‍ഫാന്‍ഖാനെക്കുറിച്ച് ഭാര്യ സുദപ

0

നടൻ ഇർഫാൻ ഖാന്റെ വിയോ​ഗത്തിൽ വികാരാധീനയായി ഭാര്യ സുദപ സിക്തർ. ഇർഫാനെക്കുറിച്ച് ഭാര്യ സുതപ ശിക്തറെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. ഇര്‍ഫാന്‍ ഖാനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് തന്റെ ഭര്‍ത്താവിന്റെ നഷ്ടത്തെക്കുറിച്ച് ഇവര്‍ പറയുന്നത്. ‘ എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. നേടിയതാണ്, പല തരത്തില്‍,’ എന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തർ. അവിടെ വച്ചാണ് സുദപയുമായി ഇർഫാൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നത്. 1995 ൽ ഇവർ വിവാഹിതരായി.

പോസ്റ്റിന് താഴെ നിരവധി പേര്‍ ഇര്‍ഫാന്റെ കുടുംബത്തിന് ആശ്വാസവാക്കുകളുമായെത്തി. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നടന്റെ മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.