ലോകത്തിന്റെ അറ്റത്തൊരു ഊഞ്ഞാലാട്ടം; ധൈര്യം ഉണ്ടെങ്കില്‍ പോന്നോളൂ

0

ലോകത്തിന്റെ അറ്റത്തേക്ക് ഒരു ഊഞ്ഞാല്‍ കെട്ടി ആടിയാലോ? ആ മോഹം സാധിക്കണം എങ്കില്‍ ഇ​ക്വ​ഡോ​റി​ലെ ബാ​നോ​സി​ലേ​ക്ക് വന്നോളൂ.പക്ഷെ ഒരല്‍പം ധൈര്യം കൂടി വേണം എന്ന് മാത്രം . സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 8500 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശം.

ലാ ​കാ​സാ ഡെ​ൽ അ​ർ​ബോ​ൾ എ​ന്ന കേ​ന്ദ്ര​ത്തി​ലെ ഒ​രു മ​ര​ത്തി​ലാ​ണ് ലോ​ക​ത്തി​ന്‍റെ അ​റ്റ​ത്തെ ഈ ഉൗ​ഞ്ഞാ​ൽ കെ​ട്ടി​യി​രി​ക്കു​ന്ന​ത്.  മ​ര​ത്തി​ൽ ത​ന്നെ ഒ​രു വീ​ടും ഉണ്ട് .മ​ര​ത്തി​ലെ സാ​ധാ​ര​ണ കൊമ്പില്‍ ആണ് ഉൗ​ഞ്ഞാ​ൽ കെ​ട്ടി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷ​യ്ക്കാ​യി വ​ല​യോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഒ​ന്നും ഇ​വി​ടെ​യി​ല്ല.അതാണ്‌ ഒരല്‍പം ധൈര്യം വേണം എന്ന് പറയുന്നത് . എ​ല്ലാം സ്വ​ന്തം റി​സ്കി​ൽ വേ​ണ​മെ​ന്നു സാ​രം. എ​ന്നാ​ൽ എ​വി​ടെ​നി​ന്നാ​ണ് ഈ ​ഉൗ​ഞ്ഞാ​ലെ​ത്തി​യ​ത് എന്നോ ആരാണ് ഇത് ആദ്യം കെട്ടിയത് എന്നോ ഒരു വിവരവും ഇപ്പോഴും ആര്‍ക്കും അറിയില്ല .പക്ഷെ സാഹസികത ഇഷ്ടമുള്ള സഞ്ചാരികളുടെ പ്രിയ ഇടം കൂടിയാണ് ഇത് .