‘അവതാറി’ന്റെ അടുത്തഭാഗം കാണാന്‍ കാത്തിരിപ്പ് നീളും; ചിത്രം എത്തുക 2020 ക്രിസ്മസിന്

0

അവതാര്‍ രണ്ടാം ഭാഗം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്ത . നേരത്തെ പറഞ്ഞ പ്രകാരം ചിത്രം 2018 ല്‍ എത്തില്ല. ‘അവതാറി’ന്റെ അടുത്തഭാഗം കാണാന്‍ 2020 ക്രിസ്മസ് വരെ കാത്തിരിക്കേണ്ടിവരും. ‘അവതാറി’ന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് അണിയറക്കാര്‍ ചിത്രത്തിന്റെ 2, 3, 4, 5 ഭാഗങ്ങളുടെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. 2020 ഡിസംബര്‍ 18, 2021 ഡിസംബര്‍ 17, 2024 ഡിസംബര്‍ 20, 2025 ഡിസംബര്‍ 19 എന്നീ ദിവസങ്ങളിലാവും ‘അവതാറി’ന്റെ 2, 3, 4, 5 ഭാഗങ്ങള്‍ യഥാക്രമം ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുക.2009ല്‍ പുറത്തെത്തിയ ‘അവതാര്‍’ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് 2.8 ബില്യണ്‍ ഡോളറാണ്.1200 രൂപയായിരുന്നു ചിത്രത്തിന്‍റെ മുതല്‍ മുടക്ക് .