നടന്‍ ആനന്ദ കണ്ണന്‍ അന്തരിച്ചു

0

തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ (48) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന ആനന്ദ കണ്ണന്‍ 90-കളിലാണ് ടെലിവിഷന്‍ അവതാരകനായെത്തുന്നത്. സിംഗപ്പൂര്‍ വസന്തം ടിവിയിലായിരുന്നു തുടക്കം. വിദേശത്തടക്കം നിരവധി പരിപാടികള്‍ അവതരിപ്പിച്ചു.

2000-ത്തിന്റെ തുടക്കത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം സണ്‍ നെറ്റ്വര്‍ക്കില്‍ ജോലി ചെയ്തു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കും എത്തി. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ ‘അതിശയ ഉലകം’ പോലുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ ‘സരോജ’ത്തില്‍ അതിഥി വേഷത്തിലും അഭിനയിച്ചു.