പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിലെ താമസസ്ഥലത്തു മരിച്ചു. മലപ്പുറം കോട്ടക്കല്‍ പാറമ്മല്‍ സ്വദേശി കൊളക്കാട്ടില്‍ അഹമ്മദ് ഹാജിയുടെ മകന്‍ ആബിദ് (46) ആണ് മരിച്ചത്.

ജിദ്ദയിലെ റൗദ ഡിസ്ട്രിക്ടില്‍ ഒരു സ്വകാര്യ ഫാര്‍മസിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും കുട്ടിയുമുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.