തായ് എയര്‍ ഏഷ്യ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച്‌ 31 വരെ നിര്‍ത്തിവച്ചു

0

ബാങ്കോക്ക്‌ : ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന തായ് എയര്‍ ഏഷ്യ സര്‍വീസുകള്‍ മാര്‍ച്ച്‌ 31 വരെ നിര്‍ത്തിവച്ചതായി അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയും ,തായ്ലാണ്ടും വൈറസ് ബാധയെ തുടര്‍ന്ന് നിബദ്ധനകള്‍ കൊണ്ടുവന്നതിനു പിന്നാലെയാണ് തീരുമാനം. വിനോദസഞ്ചാരികളുടെ ഇഷ്ടസര്‍വീസ് കുറച്ചു ദിവസങ്ങളിലായി യാത്രക്കരില്ലാതെയാണ് സര്‍വീസ് നടത്തുന്നത് . എന്നാല്‍ ബാങ്കോക്കില്‍ നിന്ന് മലേഷ്യ വഴി എയര്‍ ഏഷ്യയില്‍ നിലവില്‍ യാത്ര ചെയ്യുവാനുള്ള അവസരം ലഭ്യമാണ്. അതുകൊണ്ടുതന്നെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത് യാത്രക്കാരെ അധികമായി ബുദ്ധിമുട്ടിക്കുകയില്ലായെന്ന വാദമാണ് എയര്‍ലൈന്‍സ് പറയുന്നത്.