സുവർണ്ണതാരം മാരിയപ്പന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

0

പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട്ടുകാരന്‍ തങ്കവേലു മാരിയപ്പ​െൻറ ജീവിതം സിനിമയാകുന്നു. ഐശ്വര്യ ധനുഷ് രജനീകാന്താണ് ‘മാരിയപ്പന്‍’ എന്ന സിനിമയുടെ സംവിധായിക. ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

സീന്‍ റോള്‍ഡനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് രാജു മുരുകനാണ്.

തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ഇരുപത്തിയൊന്നുകാരനായ മാരിയപ്പന്‍ ഹൈജമ്പ് ടി-42 വിഭാഗത്തിലാണ് റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്. ജീവിതത്തില്‍ പ്രതിസന്ധികളെ തോല്‍പ്പിച്ചായിരുന്നു മാരിയപ്പന്റെ ഈ സുവര്‍ണ്ണ നേട്ടം