ഈ ആറു സുന്ദരികളില്‍ ഒരാള്‍ നിങ്ങളെ പറ്റിക്കുന്നു; അതാരാണെന്നു കണ്ടുപിടിക്കാന്‍ കഴിയുമോ?

0

സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോയോ വീഡിയോയോ ക്ലിക്ക് ആകാന്‍ അധികം സമയം വേണ്ട.അത്തരത്തില്‍ പല ചിത്രങ്ങളും മുന്പ് വന്നുപോയി കഴിഞ്ഞു.അത്തരത്തില്‍ ഇതാ മറ്റൊരു കുഴപ്പിക്കുന്ന ചിത്രം കൂടി . ഇവിടെ ആറു സുന്ദരിമാരില്‍ അഞ്ചു പേര്‍ക്കു മാത്രമേ കാലുകളുള്ളു. ഒന്നുകൂടി പറഞ്ഞാല്‍ അഞ്ചുപേരുടെ കാലുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളു അപ്പോള്‍ ഒരാള്‍ക്ക് എന്തു സംഭവിച്ചു.?

uploads/news/2016/12/65290/women.jpg

പാര്‍ട്ടി മൂഡില്‍ സന്തോഷിച്ചിരിക്കുന്ന പെണ്‍കുട്ടികളില്‍ നാടുവിലിരിക്കുന്ന പെണ്‍കുട്ടിയുടെ കാലുകള്‍ ഏതെന്നു കണ്ടെത്തു എന്ന ക്യാപ്ഷനോടേയാണു ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രത്തിന്റെ ഉത്തരം തേടി ആളുകള്‍ കുറച്ചൊന്നുമല്ല തല പുകച്ചത്. മൂന്നാമതിരിക്കുന്ന പെണ്‍കുട്ടിക്കു കാലുകള്‍ ഇല്ല എന്നും അവളെ ഫോട്ടോഷോപ്പ് ചെയ്തതാണെന്നും പലരും പറഞ്ഞു.

പക്ഷേ അതൊന്നുമല്ലായിരുന്നു സത്യം. ഇടതുവശത്തു നിന്നു മൂന്നാമതിരിക്കുന്ന പെണ്‍കുട്ടിക്കു കാലുകള്‍ ഉണ്ടെന്നു ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. സോഫയില്‍ ചാഞ്ഞിരിക്കാത്ത ആ പെണ്‍കുട്ടിയുടെ വലതു തോള്‍വശം രണ്ടാമതിരിക്കുന്ന പെണ്‍കുട്ടിയുടെ മുന്നിലും ഇടതു തോള്‍ നാലാമതിരിക്കുന്ന പെണ്‍കുട്ടിയുടെ അല്‍പ്പം പിറകിലുമായിട്ടാണ്.അവള്‍ വളരെ കഷ്ടപ്പെട്ട് അഡ്ജസ്റ്റ് ചെയ്താണ് ഇരിക്കുന്നത്. ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിക്കു കാലുകള്‍ ഇല്ലെന്നു തോന്നും എങ്കിലും കൂടുതല്‍ നിരീക്ഷിച്ചാല്‍ അവളുടെ കാലുകളാണു രണ്ടാമത്തെ പെണ്‍കുട്ടിക്ക് മുന്നിലുള്ളത് എന്നു മനസിലാകും. അപ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ കാലുകള്‍ എവിടെ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ അതിനും ഉണ്ട് ഉത്തരം. അത് ആദ്യം ഇരിക്കുന്ന പെണ്‍കുട്ടിയുടെ കാലുകള്‍ക്ക് പിറകില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. ചിത്രത്തില്‍ ആവര്‍ത്തിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ കൂടൂതല്‍ വ്യക്തമാകും.എന്താ മനസ്സിലായോ ?