തണ്ണീർമത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി

0

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്ത് പി രവീന്ദ്രനാണ് നടിയെ താലി ചാര്‍ത്തിയത്. സിനിമയില്‍ വിവാഹം നടക്കാതെ പോയെങ്കിലും യഥാര്‍ത്ഥ ജീവിത്തില്‍ തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് നടി. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സുഹൃത്ത് അപര്‍ണ ബാലമുരളിയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമും എത്തിയിരുന്നു. അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നു.

അങ്കമാലി സ്വദേശിനിയായ താരം തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകനായ ഗിരീഷ് എ ഡിയുടെ മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ദേവിക പ്ലസ്ടു ബയോളജി എന്ന ഹ്രസ്വ ചിത്രവും വൈറലായി. ശ്രീരഞ്ജിനിയുടെ അച്ഛൻ സംഗീതജ്ഞനായ ഉണ്ണിരാജാണ്. പോരാട്ടം, അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബിലഹരി സഹോദരനാണ്.