ലിപ് ലോക്കുമായി ഇമ്രാന്‍ ഹാഷ്മി; ജിത്തു ജോസഫ് ചിത്രം ‘ദി ബോഡി’ ട്രെയ്‌ലര്‍

0

ജീത്തു ജോസഫ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ ബോഡി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. 2012ൽ ഇതേ പേരിൽ റിലീസ് ചെയ്ത സ്പാനിഷ് സിനിമയുടെ റീമേക്ക് ആണ് ബോഡി. ത്രില്ലറാണ് ചിത്രം എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. ഋഷി കപൂര്‍, ഇമ്രാൻ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറില്‍ ഉദ്വേഗഭരിതമായ രംഗങ്ങളാണ് തുറന്ന് കാണിക്കുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. വയാകോം 18 സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം ഡിസംബർ 13ന് തിയേറ്ററുകളിലെത്തും.