ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; മൂന്ന് മരണം, നാല് പേരെ കാണാതായി

0

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് ദുരന്തം ഉണ്ടായത്. കനത്ത മഴയില്‍ മാണ്ഡോ ഗ്രാമത്തിലെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കാണാതായവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സംസ്ഥാന ദുരന്ത നിവാരണ സേന ഇന്‍സ്‌പെക്ടര്‍ ജഗദംബ പ്രസാദ് പറഞ്ഞു.

ഉത്തരകാശിയിലെ മാണ്ഡോ ഗ്രാമത്തിലാണ് സംഭവം. അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ഉത്തരാഖണ്ഡില്‍ 21 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. പടിഞ്ഞാറന്‍ തീരത്ത് 23 വരെ കനത്ത മഴ തുടരും.

ഉത്തരകാശിയിലെ മാണ്ഡോ ഗ്രാമത്തിലാണ് സംഭവം. അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ഉത്തരാഖണ്ഡില്‍ 21 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.

പടിഞ്ഞാറന്‍ തീരത്ത് 23 വരെ കനത്ത മഴ തുടരും. ഉത്തരേന്ത്യയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ഐ.എം.ഡി പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഉത്തരകാശിയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവുകയും ഗംഗോത്രി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.