സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

0

റിയാദ്: സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുറൈദക്ക് സമീപം അല്‍ നഖ്‍ബിയയിലായിരുന്നു അപകടം. റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ബുറൈദ സെന്‍ട്രല്‍ ആശുപത്രി, അല്‍ അസ്‍യാഹ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.