അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പറക്കുന്ന സ്വര്‍ണ്ണകൊട്ടാരം കണ്ടിട്ടുണ്ടോ; വീഡിയോ

0

ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് . പ്രസിഡന്റ്‌ പദവി ഒന്നും അദ്ദേഹത്തിന്റെ സമ്പത്തിനു മുന്നില്‍ ഒന്നുമല്ല എന്നതാണ് സ്ഥിതി. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് നിലവില്‍ കക്ഷിക്ക്.

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് കാലം മുതല്‍ ട്രംപ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ്‌. അദ്ദേഹത്തിന്റെ വീടും, വാഹനങ്ങളും എല്ലാം എന്നും സാധാരണക്കാര്‍ക്ക് കൌതുകമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവം ആഡംബരം നിറഞ്ഞത്‌ അദ്ദേഹത്തിന്റെ പറക്കുന്ന സ്വര്‍ണ്ണകൊട്ടാരം എന്ന വിശേഷണം ഉള്ള വിമാനമാണ്.

ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ് ട്രംപ് സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ട്രംപ് ഫോഴ്‌സ് വണ്‍ എന്നാണ് വിമാനത്തിന്റെ പേര്.

ഇതില്‍ ട്രംപിന്റെ സ്വകാര്യ മുറിയും  റൂമിലെ പൈപ്പുകളും വാഷ്‌ബെയ്‌സിനുമെല്ലാം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചവയാണ്.കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തില്‍. 4 കാരറ്റ് സ്വണ്ണം പൂശിയ സീറ്റ് ബെല്‍റ്റുകളാണ് വിമാനത്തില്‍. കൂടാതെ സിനിമ കാണുന്നതിനായി 1000 സിനിമകള്‍ വരെ സ്റ്റോര്‍ ചെയ്യാവുന്ന എന്റര്‍ടെന്‍മെന്റ് സിസ്റ്റവും 57 ഇഞ്ച് സ്‌ക്രീനുമുണ്ട്. ഹോളിവുഡിലെ തിയേറ്ററുകളെപ്പോലും കടത്തി വെട്ടുന്ന സൗണ്ട് സിസ്റ്റവും.

b

1991 ല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ ഈ വിമാനം നിര്‍മ്മിക്കുന്നത്. 2011 ട്രംപ് അലനില്‍ നിന്ന് വിമാനം വാങ്ങി സ്വന്തം താല്‍പര്യ പ്രകാരം മോഡിഫൈ ചെയ്യുകയായിരുന്നു. ഏകദേശം 100 ദശലക്ഷം ഡോളര്‍ (ഏകദേശം 681 കോടി) മുടക്കിയാണ് ട്രംപ് വിമാനം നിര്‍മിച്ചിരിക്കുന്നത്. 224 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757200 എന്ന വിമാനമാണ് ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്തത്. റോള്‍സ് റോയ്‌സ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചര്‍ വിമാനങ്ങളിലൊന്നാണ്. മണിക്കൂറില്‍ 500 മൈലാണ് പരമാവധി വേഗത. 43 പേര്‍ക്കാണ് ട്രംപ് ഫോഴ്‌സ് വണ്ണില്‍ സഞ്ചരിക്കാന്‍ സാധിക്കുക.c