പലനിറപ്പകലുകൾ’ പ്രകാശനം ഓഗസ്റ്റ് രണ്ടിന്

0

തൃശൂർ: ജോളി കളത്തിൽ സമാഹരിച്ച 26 പെണ്ണെഴുത്തുകാരുടെ കഥാസമാഹാരം ‘പലനിറപ്പകലുകൾ’ ഓഗസ്റ്റ് രണ്ടിനു പത്തരയ്ക്ക് കേരള സാഹിത്യ അക്കാദമി ഹാളിൽ എഴുത്തുകാരി ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്യും. എഴുത്തുകാരിയും മലയാളം സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമായ ഡോ. റോഷ്‌നി സ്വപ്ന പുസ്തകം ഏറ്റുവാങ്ങും. ഖദീജ മുംതാസിന്റേതാണ് അവതാരിക.
തുടർന്നു പുസ്തക സംവാദം, എഴുത്തുകാരികളുമായി മുഖാമുഖം എന്നിവയുണ്ടാകും. പെരുമ്പാവൂർ യെസ് പ്രസ് ബുക്ക്സ് ആണ് പ്രസാധകർ. ഗ്രെയ്‌സി, പ്രിയ എ.എസ്, തനൂജ ഭട്ടതിരി തുടങ്ങിയവർ മുതൽ കല ജി.കെ, ഷീബ ഇ. കെ എന്നിവർ വരെയുള്ള 26 എഴുത്തുകാരികളുടെ കഥകളാണ് ഉള്ളടക്കം. പുസ്തകം വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക. ഫോൺ:09387288887