ട്രാൻസ്ജെന്റർ മോഡൽ മമ്മൂട്ടിയുടെ നായികയാകുന്നു!!

0
anjali ram

മോഡൽ രംഗത്തെ പ്രശസ്തയും ട്രാൻസ്ജെന്ററുമായ അഞ്ജലി അമീർ പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയാകുന്നു. അഞ്ജലിയുടെ ആദ്യ ചിത്രമാണിത്. തമിഴ്ചിത്രമായ പേരൻപിലാണ് ഇരുവരും നായികാനായകന്മാരാകുന്നത്.

ഒരു ട്രാൻസ് ജെന്റർ നായികയാകുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായിരിക്കും പേരൻപ്. മമ്മൂട്ടിതന്നെ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അഞ്ജലിയെ പരിചയപ്പെടുത്തിയിരുന്നു. റാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. തങ്ക മകൻ എന്ന ചിത്രത്തിലടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണ് റാം.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ ചെയ്യുന്ന ചിത്രം കൂടിയാണിത്. 2010 ലെ വന്ദേമാതരമാണ് മമ്മൂട്ടി തമിഴിൽ അഭിനയിച്ച അവസാന ചിത്രം. തങ്കമീൻകളിലൂടെ ദേശീയ പുരസ്കാരം നേടിയ ബാലതാരം സാധനയും പേരൻപനിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻശങ്കർ രാജയുടേതാണ് സംഗീതം.
മൂന്നാംലിംഗക്കാരിയ്ക്ക് അവസരം നൽകുന്നതിലൂടെ ഒരു വലിയ മാറ്റത്തിനാണ് അഞ്ജലിയിലൂടെ സിനിമാ ലോകം തുടക്കമിടാൻ പോകുന്നത് .സംവിധായകൻ ശ്രാവണിന്റെ പുതിയ ചിത്രത്തിലേക്കും അഞ്ജലിയ്ക്ക് ക്ഷണം ഉണ്ട്.