കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം: തലശ്ശേരിയില്‍‌ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

0

കണ്ണൂർ: കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീര്‍(40) എന്നിവരാണ് മരിച്ചത്. ക്ക

ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു.സംഭവത്തില്‍ ഇവർക്കൊപ്പമുണ്ടായിരുന്ന ഷാനിബിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്.