ഋഷി സുനാക്കോ, ലിസ് ട്രസോ? : ബ്രിട്ടിഷ് പ്രധാന മന്ത്രി ആരെന്ന് ഇന്നറിയാം

0

ലണ്ടന്‍: ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കോ വിദേശകാര്യമന്ത്രി ലിസ് ട്രസോ- ആരാകും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെന്ന് ഇന്നറിയാം. തിങ്കളാഴ്ച പ്രാദേശികസമയം 12.30-ന് (ഇന്ത്യന്‍ സമയം വൈകീട്ട് 4.30) ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡി വിജയിയെ പ്രഖ്യാപിക്കും.

ലിസ് ട്രസിനാണ് ജയസാധ്യത കല്പിക്കുന്നത്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായി. സുനാക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം. ട്രോസ്സ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവര്‍ അദ്ദേഹം. ട്രോസ്സ് ആണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും അവര്‍.

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാമാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോ ട്ടുകള്‍ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു.