ബെനാഡ്രിൽ ചലഞ്ചിൽ പങ്കെടുത്തു; 13 കാരന് ദാരുണാന്ത്യം

0

ടിക് ടോക് ട്രെൻഡിനെ തുടർന്ന് ബെനാഡ്രിൽ ചലഞ്ചിൽ പങ്കെടുത്ത പതിമൂന്നുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം.

ചലഞ്ചിന്റെ ഭാഗമായി 12-14 ബെനാഡ്രിൽ ഗുളികകളാണ് കുട്ടി കഴിച്ചത്‌. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി മരണപ്പെടുകയായിരുന്നു.

6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 24 മണിക്കൂറിനിടെ പരമാവധി 6 ഗുളികകൾ മാത്രമേ കാഴിക്കാൻ പാടുള്ളു. 12 വയസിന് മുകളിലുള്ളവർക്ക് 24 മണിക്കൂറിനിടെ 12 ഗുളികകൾ വരെ കഴിക്കാം. ബെനാഡ്രിൽ ഓവർ ഡോസായാൽ മലബന്ധം, തൊണ്ട വരൾച്ച, നിർജലീകരണം, ക്ഷീണം, ഓക്കാനം, വിറയൽ, മങ്ങിയ കാഴ്ച, നെഞ്ചിടിപ്പ് കൂടൽ, അപസ്മാരം എന്നിവ ഉണ്ടാകാം.

എന്താണ് ബെനാഡ്രിൽ ചലഞ്ച് ?

12-14 ബെനാഡ്രിൽ ഗുളികകൾ കഴിച്ച ശേഷം ഉണ്ടാകുന്ന ഹാല്യൂസിനേഷൻ ക്യാമറയിൽ പകർത്തുന്നതാണ് ചലഞ്ച്. ഗുളിക കഴിക്കുന്നത് മുതൽ കഴിച്ച ശേഷമുള്ള അനുഭവം വരെ ചിത്രീകരിക്കണം. നിരവധി പേരാണ് ചലഞ്ചിൽ പങ്കെടുത്ത് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

2020 ലാണ് ആദ്യമായി ബെനാഡ്രിൽ ചലഞ്ചുമായി ബന്ധപ്പെട്ട മരണം റിപ്പോർട്ട് ചെയ്യുന്നത്. ഒകലഹോമയിലെ 15 വയസുകാരിക്കാണ് അന്ന് ജീവൻ നഷ്ടമായത്.
നിലവിൽ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ബെനാഡ്രിലിന്റെ ദുരുപയോഗം സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.