ബ്രിസ്‌ബെയ്നില്‍ ഉഴവൂര്‍ സംഗമം

0

ഉഴവൂരിന്‍റെ സംഗമവും പൈതൃകവും കാത്തുസൂക്ഷിച്ച് ബ്രിസ്‌ബെയ്ന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഉഴവൂർ നിവാസികൾ ഒത്തുകൂടി 2018 ഫെബ്രുവരി 17 ശനിയാഴ്ച മൂന്നാമത്തെ ഉഴവൂർ സംഗമത്തിന് Stafford Community Hall – ൽ തുടക്കം കുറിച്ചു.25 കുടുംബങ്ങളോളം ഒത്തുചേർന്ന ഈ സ്നേഹ സംഗമത്തിൽ നാട്ടിൽ നിന്നെത്തിയ എട്ടോളം മാതാപിതാക്കൾ നിറസാന്നിദ്ധ്യമായി മാറി.ആരംഭ പ്രവർത്തകരായ ചിപ്‌സ് വേലിക്കെട്ടേൽ, ജോൺ കൊറപ്പിള്ളി,ജോസഫ് കുഴിപ്പിള്ളി, സുനിൽ പൂത്തോലിക്കൽ, ജോസ്മോൻ വാഴപ്പിള്ളിൽ എന്നിവർ ചേർന്ന് നിലവിളക്കു തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സിബി അഞ്ചരക്കുന്നത്തും ജെയിംസ് കൊട്ടാരവും ചേർന്ന് മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു.സുനിൽ കാരക്കൽ, ബ്ലെസൻ മുപ്രാപ്പിള്ളിൽ, സിബി പനങ്കായിൽ എന്നിവർ ആശംസകളർപ്പിച്ച അജോ വേലിക്കെട്ടേൽ, സൈജു കാറത്താനത്ത്, ജെറി വള്ളിപ്പടവിൽ, സൈമൺ വാഴപ്പിള്ളിൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ഈ സന്ധ്യക്ക് മാധുര്യം പകർന്നു.

ജെയ്‌മോൻ മുര്യൻ മ്യാലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാപരിപാടികളിൽ ലിജോ കൊണ്ടാടം പടവിൽ, റ്റോജി ചെറിയക്കുന്നേൽ, റ്റോബി പേരൂർ, അജീഷ്, അബീഷ് വള്ളോത്താഴത്ത് എന്നിവരും കുട്ടികളും ചേർന്ന് പങ്കെടുത്തു.ബ്ലെസൻ ആൻഡ് ടീം അവതരിപ്പിച്ച സ്റ്റേജ് ഡാൻസ് ഈ സന്ധ്യക്ക് കൊഴുപ്പേകി.ഉഴവൂർ സംഗമത്തിന്‍റെ സമാപനത്തിൽ അടുത്ത സംഗമത്തിന്‍റെ കാര്യപരിപാടികൾ അറിയിച്ചുകൊണ്ടും ഏവർക്കും നന്മ പറഞ്ഞുകൊണ്ടും ലയോള മാടപറമ്പത്ത് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.