“കോവിഡ് -19 ” – വിദ്യാർത്ഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

0

 ഓസ്ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ.  വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയർമാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.
നവോദയ ബ്രിസ്ബൻ ആദ്യഘട്ടത്തിൽ  വിവിധ സർവ്വകാലാശാലകളിൽ പഠിക്കുന്ന ദുരിതത്തിലായ  മലയാളി വിദ്യാർത്ഥികൾക്കായി പലവ്യഞ്ജനങ്ങൾ  വിതരണം ചെയ്തു. രണ്ടാം ഘട്ടമായി തൊഴിൽ നഷ്ടമായവർക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികൾക്ക് രൂപം നൽകി.

 ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്കായി നോർത്തേൺ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കോവിഡ് – 19 ഹെൽത്ത് ഡെസ്ക്  ആരംഭിച്ചു. നവോദയ ഹെൽപ്പ് ഡെസ്ക്കിൽ ഫോൺ വിളിച്ചോ, മെസേജ് ചെയ്തോ വിശദാംശങ്ങൾ അറിയിക്കുകയാണ് വേണ്ടത്. അവർക്ക് ഡോക്ടർമാരുടെ മെഡിക്കൽ ഗൈഡൻസ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികൾക്കാണ്  ഇത് ആശ്വാസമാകുന്നത്.

കൂടാതെ നവോദയ പെർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളി വിദ്യാർത്ഥികൾക്ക് അവശ്യസാധനങ്ങളായ പലവ്ഞ്ജനങ്ങളും. പച്ചക്കറികളും പഴവർഗ്ഗങ്ങൾ അടക്കം വിതരണം ചെയ്തു.
വിക്ടോറിയയിലും മെൽബൺ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വിദ്യാർത്ഥികൾക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

സിഡ്ണിയിലും അഡ്ലൈഡിലും നവോദയ ഓസ്ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്നബാധിതർക്ക് സഹായമൊരുക്കാൻ രംഗത്തിറങ്ങുകയാണ്.

KG സജീവ്
സെക്രട്ടറി
+61421875537

സജീവ് കുമാർ
കൺവീനർ, മീഡിയ കമ്മിറ്റി
+61410759328

നവോദയ ഓസ്ട്രേലിയ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.