ദുബൈ സര്‍ക്കാറില്‍ തൊഴിലവസരങ്ങള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം, ആറ് ലക്ഷം രൂപ വരെ ശമ്പളം

1
We are hiring. Job search and employment concept. Magnified glass with jobs classified ads in newspaper, 3d illustration

ദുബൈ: ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷകളയയ്ക്കാം. 30,000 ദിര്‍ഹം(ആറ് ലക്ഷം ഇന്ത്യന്‍ രൂപ)വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിലുള്‍പ്പെടുന്നു.

ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ടൂറിസം ആന്‍ഡ് ദുബൈ വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് എന്നിവയിലടക്കമാണ് ഒഴിവുകളുള്ളത്. ദുബൈ സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലില്‍ ഇതിന്റെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. https://dubaicareers.ae/ar/pages/default.aspx എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷകളയയ്ക്കാം. 20,000-30,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബിഎസ്സി നഴ്‌സിങോ തത്തുല്യമായ യോഗ്യതയോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10,000 ദിര്‍ഹത്തില്‍ താഴെയാണ് ശമ്പളം.