നിമ്മി – അരുൺ ഗോപൻ വളകാപ്പ് വീഡിയോ ഏറ്റെടുത്ത് ആരാധകർ; വൈറലായി കൺമണി ആൽബം

0

സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് അരുൺ ഗോപനും നിമ്മിയും. ഇവരുടെ പോസ്റ്റുകളെല്ലാം തന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ സംഗീത ആൽബത്തിലൂടെ അവതരിപ്പിച്ച് ഭാര്യക്ക് സമ്മാനമായി നൽകിയ അരുൺഗോപന്റെ മ്യൂസിക് ആൽബമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

കണ്മണി എന്നു തുടങ്ങുന്ന ഗാനം അരുൺഗോപൻ തന്നെയാണ് രചനയും ആലാപനവും. ബിജു ധ്വനിതരംഗ് ആണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് ആആൽബത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും.

കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടർ കൂടെയാണ്. തന്റെ മെഡിക്കൽ പ്രൊഫഷനൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവുകയാണ് ഈ ചെറുപ്പക്കാരൻ. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരി യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവുമെല്ലാം അരുൺ ഗോപൻ എന്ന പിന്നണി ഗായകനെ രേഖപ്പെടുത്തിയ പാട്ടുകളായിരുന്നു. അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്.