സൗദിയില്‍ ജനുവരി 1 മുതൽ വാറ്റ് നിലവില്‍ വരുന്നതോടെ ബാങ്കിംഗ് സേവനങ്ങളെ എങ്ങനെ ബാധിക്കുന്നു

0

സൗദിയില്‍ ജനുവരി 1 മുതൽ രാജ്യത്ത്‌ വാറ്റ് ബാധകമാകുന്നതോടെ 5 ശതമാനം ലെവി ബാധകമാകുന്നതും അല്ലാത്തതുമായ ബാങ്കിംഗ്‌ സേവനങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായി. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ നിർദ്ദേശം അനുസരിച്ച്‌ താഴെക്കൊടുക്കുന്ന സേവനങ്ങൾ രാജ്യത്തെ ബാങ്കുകൾ ഉപയോക്താക്കൾക്ക്‌ നിലവിൽ സൗജന്യമായി നൽകുന്നതാണ്.

1. എ റ്റി എം വഴി പണം പിൻ വലിക്കൽ
2. എ റ്റി എം വഴിയുള്ള മിനി സ്റ്റേറ്റ്‌മന്റ്‌
3. പ്രതിമാസ അക്കൗണ്ട്‌ സ്റ്റേറ്റ്‌മന്റ്‌ തപാലിലോ ഇ മെയിലിലോ ലഭിക്കൽ
4. വൗച്ചർ ഉപയോഗിച്ച്‌ ബാങ്കുകളിൽ നിന്ന് പണം പിൻ വലിക്കൽ
5. ടെല്ലർ കാർഡ്‌ ഇഷ്യുചെയ്യൽ
6. എ റ്റി എം വഴി പണം നിക്ഷേപിക്കൽ
7. സാധനങ്ങൾ വാങ്ങുംബോൾ ‘മദ’ കാർഡ്‌ ഉപയോഗിക്കൽ
8. എ റ്റി എം കാർഡ്‌ പുതുക്കൽ
9. എ റ്റി എമുകളിൽ ഉപയോഗിക്കുംബോൾ മെഷീൻ പിൻ വലിക്കുന്ന കാർഡുകൾ തിരികെ നൽകൽ
10. സർക്കാർ സർവ്വീസുകൾക്കുള്ള ഫീസ്‌, ബിൽ എന്നിവ അടക്കൽ
11. സദാദ്‌ അക്കൗണ്ടുകൾ
12. ഒരേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് ‌ പണം മാറ്റൽ
13. മറ്റു ഗൾഫ്‌ രാജ്യങ്ങളിൽ കാർഡ്‌ ഉപയോഗിച്ച്‌ സാധനങ്ങൾ വാങ്ങൽ
14. ആദ്യ തവണ 25 ലീഫ്‌ ലെറ്റുകൾ അടങ്ങിയ ചെക്ക്‌ ബുക്ക്‌ ഇഷ്യൂ ചെയ്യൽ
15. പണം ട്രാൻസ്ഫർ ചെയ്യുന്നതിനു ഉപയോക്താവിനെ അറിയിക്കൽ.

മേൽപ്പറഞ്ഞ സേവനങ്ങൾക്ക്‌ നിലവിൽ സർവ്വീസ്‌ ചാർജ്ജ്‌ ഇല്ലാത്തത്‌ കൊണ്ട്‌ വാറ്റും ഉണ്ടാകുകയില്ല. അതേ സമയം സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കാൻ തുടങ്ങിയാൽ സർവ്വീസ്‌ ചാർജ്ജിന്റെ 5 ശതമാനം വാറ്റ്‌‌ നൽകേണ്ടതായും വരും. അതേ സമയം താഴെക്കൊടുത്ത നിലവിൽ സർവ്വീസ്‌ ചാർജ്ജുകൾ ഉള്ള ബാങ്കിംഗ്‌ സേവനങ്ങൾക്ക്‌ വാറ്റ്‌ ബാധകമാകും.

1 . മറ്റു ഗൾഫ്‌ രാജ്യങ്ങളിലെ എ റ്റി എമ്മുകൾ വഴി അക്കൗണ്ട്‌ ബാലൻസ്‌ ചെക്ക്‌ ചെയ്യൽ
2.മറ്റു ഗൾഫ്‌ രാജ്യങ്ങളിലെ എ റ്റി എമ്മുകളിൽ നിന്ന് പണം പിൻ വലിക്കൽ
3.എക്സ്‌ പ്രസ്‌ സംവിധാനം വഴി സൗദിക്കകത്ത്‌ പണമയക്കൽ
4.എക്സ്ട്രാ ചെക്ക്‌ ബുക്ക്‌ ഇഷ്യൂ ചെയ്യൽ
5.ഡി ഡി ഇഷ്യൂ ചെയ്യലും റദ്ദാക്കലും
6. ഓൺലൈൻ വഴിയുള്ള പെർമനന്റ്‌ പെയ്മന്റ്‌ ഓർഡർ
7. വിദേശത്തേക്ക്‌ പണമയക്കൽ
8. വിദേശ പണമിടപാടിൽ ഭേദഗതി വരുത്തൽ
9. ബാങ്കുകളിൽ നിന്ന് നേരിട്ട്‌ അക്കൗണ്ട്‌ സ്റ്റേറ്റ്‌മന്റ്‌ ആവശ്യപ്പെടൽ
10. എക്സ്ട്ര എ റ്റി എം കാർഡ്‌
11. നഷ്ടപ്പെട്ട എ ടി എമ്മിനു പകരം കാർഡ്‌
12. പിൻ നംബർ തെറ്റായി നൽകിയത്‌ മൂലം ബ്ലോക്കാക്കുകയോ മെഷീൻ പിൻ വലിക്കുകയോ ചെയ്ത കാർഡിനു പകരം കാർഡ്‌ നൽകൽ
13. ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ 5000 റിയാൽ വരെ പണം പിൻ വലിക്കൽ
തുടങ്ങി മേൽ സൂചിപ്പിച്ച സേവനങ്ങളടക്കമുള്ള സർവ്വീസ്‌ ചാർജ്ജുകളുള്ള മറ്റു എല്ലാ ഇടപാടുകൾക്കും വാറ്റ്‌ നൽകേണ്ടി വരും. ഈടാക്കുന്ന സർവ്വീസ്‌ ചാർജ്ജുകൾക്ക്‌ മാത്രമാണു വാറ്റ്‌ ബാധകമാകുക. ഭാവിയിൽ നിലവിൽ സൗജന്യമായി നൽകുന്ന ഏതെങ്കിലും സേവനത്തിനു സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കിയാൽ ആ സർവ്വീസ്‌ ചാർജ്ജിനും വാറ്റ്‌ ബാധകമാകും എന്ന് സാരം.