ഇത് വിസ്മയിപ്പിക്കും ; വീരത്തിന്റെ ട്രെയിലര്‍ എത്തി; പുറത്തുവിട്ടത് ഋതിക് റോഷന്‍

0
veeram

ജയരാജ് സംവിധാനം ചെയ്ത വീരത്തിന്റെ ട്രെയിലര്‍ എത്തി. കുനാല്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വില്യം ഷേക്സ്പിയറിന്റെ മാക്ബത്തും വടക്കന്‍ പാട്ടിലെ ചന്തുവിനെയും സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്.അടുത്തയാഴ്ച റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ കടത്തിവെട്ടുന്ന തരത്തിലാണ്  ചിത്രത്തിന്റെ വിസ്‍മയിപ്പിക്കുന്ന ട്രെയിലര്‍. 13ആം നൂറ്റാണ്ടില്‍ പാണന്മാര്‍ പാടി നടന്ന വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവും 16ആം നൂറ്റാണ്ടില്‍ വില്യം ഷേക്സ്പിയര്‍ ജീവന്‍ നല്‍കിയ മാക്ബത്തും ഒരുമിക്കുകയാണ് വീരത്തിലൂടെ.

ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം ..വില്യം ഷേക്സ്പിയറിന്റെ നാടകങ്ങളെ ആസ്പദമാക്കി ജയരാജ്‌ തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയായ വീരം റിലീസിന് മുന്പ് തന്നെ വന്‍ പ്രതീക്ഷകള്‍ ആണ് വെച്ചു പുലര്‍ത്തുന്നത് .ഏറെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ‘ഒറ്റാലി’നു ശേഷം ജയരാജിന്റെതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാകും വീരം .35 കോടിയാണു മുതൽമുടക്ക്.കുനാല്‍ കപൂറാണ് ചന്തു ചേകവര്‍ ആയി വേഷമിടുന്നത്. ഹിമാര്‍ഷ വെങ്കട്ട്സ്വാമിയാണ് വീരത്തില്‍ ഉണ്ണിയാര്‍ച്ചയാകുന്നത്. ആരോമല്‍ ചേകവരായി ശിവജിത് നമ്പ്യാരും വേഷമിടുന്നു. ഡിവിന താക്കൂര്‍ കുട്ടിമാണിയായെത്തുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.