ഒടുവില്‍ കമല്‍ തന്റെ ‘ആമി’യെ കണ്ടെത്തി

0

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമൽ ചിത്രം “ആമി”യിൽ മാധവിക്കുട്ടിയായി മഞ്ജു വാര്യർ എത്തും. “ആമി”യിൽ നിന്നും നടി വിദ്യാ ബാലന്റെ പിന്മാറ്റത്തിനു ശേഷം ഈ വേഷം ആരു ചെയ്യും എന്നതിനുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കമൽ ഇപ്പോൾ നൽകിയിരിക്കുന്നത്.

കമലിൻറെ പുതിയ ചിത്രത്തിൽ ആമിയായി ആരെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.  വിദ്യാബാലനായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം കമൽ തിരഞ്ഞെടുത്തത്. എന്നാൽ കമലിനും വിദ്യയ്ക്കുമിടയിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം വിദ്യ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമൽ ചിത്രം “ആമി”യിൽ മാധവിക്കുട്ടിയായി മഞ്ജു വാര്യർ എത്തും. “ആമി”യിൽ നിന്നും നടി വിദ്യാ ബാലന്റെ പിന്മാറ്റത്തിനു ശേഷം ഈ വേഷം ആരു ചെയ്യും എന്നതിനുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കമൽ ഇപ്പോൾ നൽകിയിരിക്കുന്നത്.

മടങ്ങി വരവിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു മഞ്ജുവിൻറെ ഓരോ പ്രകടനവും എന്നത് ശ്രദ്ധേയമാണ്. ആമിയിലെ കരുത്തുറ്റ കഥാപാത്രത്തെ മഞ്ജു അനായാസം കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.