ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. 35 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ഒരു പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്. മാക്ബത്തിന്റെ അനുരൂപമാണ് ചിത്രം. ഗ്രാഫിക്സിന് മാത്രമായി 20 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. എം. ആര് വാര്യരുടേതാണ് തിരക്കഥ. ബോളിവുഡ് നടന് കുനാല്‍ കപൂറാണ് നായകന്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ചന്ദ്രകല ആർട്സ് ആണു സിനിമ നിർമ്മിക്കുന്നത്.
Latest Articles
രാംഗോപാൽ വർമയ്ക്ക് 3 മാസം തടവ്
മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
Popular News
അതിർത്തികടന്ന് ‘ചന്ദ്രതാര’; ആനയെ തിരികെകിട്ടാൻ ഹർജിയുമായി ബംഗ്ലാദേശി; അവകാശവാദവുമായി ഇന്ത്യക്കാരും
അഗർത്തല: ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഒരു ആന. ഇന്ത്യയിൽനിന്ന് അതിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ബംഗ്ലാദേശി പൗരൻ ഇതിനിടെ ആന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇന്ത്യക്കാരായ രണ്ട് ഗ്രാമീണരും. നിയമപോരാട്ടത്തിലേയ്ക്കെത്തിയ...
ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരേ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ,...
സൈബർ തട്ടിപ്പിന് ഇരയായി; പരാതിയുമായി സീരിയൽ നടി അഞ്ജിത
സൈബർ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി സീരിയൽ നടി അഞ്ജിത. നർത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകി. പതിനായിരം...
റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150 ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം
തിരുവനന്തപുരം: 2025ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി രാജ്യത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികൾക്ക് ഡൽഹിയിലേക്ക് ക്ഷണം. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകൾ നൽകിയവരെ 'സ്വർണിം ഭാരതി'ന്റെ...
വിയറ്റ്നാം കോളനിയിലെ റാവുത്തർ; നടൻ വിജയ രംഗ രാജു അന്തരിച്ചു
വിയറ്റ്നാം കോളനിയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.