ദുബൈയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വീഡിയോ

0

നാട്ടില്‍ നമ്മള്‍ മലയാളികള്‍ കാറ്റും മഴയുമെല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ ഈ അടുത്ത കാലത്തൊന്നും ഇല്ലാത്തത്ര ചൂടാണ് ഇക്കുറി ഗൾഫ് രാജ്യങ്ങളിൽ .ചില ദിനങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണത്രേ ചൂട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ഇത് വ്യക്തമാക്കും വിധത്തിലുള്ള വീഡിയോ വൈറലാവുകയാണ്.

കഠിനമായ ചൂടിൽ പുറത്തുവച്ച് വളരെ പെട്ടെന്ന് ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വെറും നിലത്തു പാന്‍ വച്ച് മുട്ട പൊരിക്കുന്ന ദൃശ്യങ്ങൾ. അമ്പതു ഡിഗ്രി സെൽഷ്യസിൽ എത്തി നിന്ന സമയത്താണ് യുവാവും കൂട്ടുകാരും കൂടി ദുബായിലെ ചൂടു വ്യക്തമാക്കുന്ന വിഡിയോ തയാറാക്കി പുറത്തു വിട്ടത്. പത്തുമിനിറ്റു നേരം സൂര്യതാപം കിട്ടുന്ന സ്ഥലത്ത് പാൻ വച്ചതിനു ശേഷമാണ് മുട്ട അതിലേക്ക് പൊട്ടിച്ചൊഴിക്കുന്നത്. സ്റ്റൗവിൽ മുട്ട പാകം ചെയ്യുന്നതുപോലെ തന്നെ കൃത്യമായി ഓംലെറ്റ്‌ ഉണ്ടാക്കുകയും ചെയ്തു.