
യൂറോപ്യന്‍ നഗരമായ വിയന്ന അത്ര പെട്ടന്നൊന്നും തന്റെ ആ കിരീടം ആര്‍ക്കും വിട്ടുകൊടുക്കില്ല .കാരണം വിയന്നയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ .തുടര്‍ച്ചയായ ആറാം തവണയും യൂറോപ്യന്‍ നഗരം വിയന്ന ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടു.ചരിത്രവും സൗന്ദര്യവും ഒരുപോലെ അലയടിക്കുന്ന വിയന്ന ഓസ്ട്രേിയയുടെ തലസ്ഥാനമാണ്. ബാഗ്‍ദാദ്‍ ആണ് ലോകത്തിലെ ഏറ്റവും മോശം നഗരം. കണ്‍സള്‍ട്ടിങ് സ്ഥാപനമായ മെര്‍സര്‍ ആണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. രാഷ്ട്രീയ സ്ഥിരത, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങള്‍, ഗതാഗതം തുടങ്ങിയ വിവിധ കാര്യങ്ങളാണ് പരിഗണിച്ചത്.സിംഗപ്പൂർ ആണ് ഏഷ്യയിലെ ഏറ്റവും മികച്ച നഗരം.