ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്: മകളുടെ പേരും ചിത്രവും പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

0

മകളുടെ ചിത്രവും പേരും ആദ്യമായി പുറത്തുവിട്ട് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഭാര്യ ദിവ്യ മകളെ എടുത്തുനിൽക്കുന്ന ചിത്രമാണ് വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാണ് ഷനായാ ദിവ്യ വിനീത്. ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്”- എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിനീതിന്റെ മൂത്തകുട്ടിയുടെ പേര് വിഹാൻ ദിവ്യ വിനീത് എന്നാണ്.