‘കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ’; വീണ്ടും മലയാള ഗാനവുമായി സിവ ധോണി;വീഡിയോ

0

അദ്വൈതത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്’ എന്ന് തുടങ്ങുന്ന മലയാള ഗാനം പാടി മലയാളികളുടെ ഹൃദയത്തില്‍ ചെക്കേറിയ കുഞ്ഞുതാരമാണ് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. ഇപ്പോഴിതാ വീണ്ടും ഒരു മലയാളം പാട്ടുമായി ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് സിവ.

കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ എന്ന പാട്ടാണ് സിവ ഇത്തവണ പാടിയിരിക്കുന്നത്. സിവയുടെ പുതിയ പാട്ടും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സിവയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

Singing mode !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുക്കുകയാണ്. സാക്ഷി ധോണിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ പാട്ട് ആരാധകരുമായി പങ്കുവെച്ചത്. പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അച്ഛന്‍ എം എസ് ധോണിക്കൊപ്പം വാഹനം കഴുകുന്ന സിവയുടെ ദൃശ്യം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‌യു‌വിയാണ് ധോണിയും മകളും ചേര്‍ന്ന് കഴുകിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ധോണി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന വാഹനം അടുത്തിടെയാണ് ധോണി സ്വന്തമാക്കിയത്.