കോലിക്ക് പതിനെട്ടാം നമ്പര്‍; പുത്തൻ ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍

0

ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര. . ഐ.സി.സി പുതുപുത്തനാക്കിയ ടെസ്റ്റ് ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരകൂടിയാണിത്. താരങ്ങളുടെ പേരും നമ്പറും പുതിയ ജെയ്‌സിയിൽ ഉണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ആന്റിഗ്വയില്‍ നടക്കും.

വ്യാഴാഴ്ച്ച തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ പുത്തന്‍ ജേഴ്‌സി ചിത്രം പുറത്തുവിട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരങ്ങൾ തന്നെയാണ് ചിത്രം ആരാധകരുമായി പങ്കുവെച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ടെസ്റ്റ് ബാറ്റ്‌സ്മാചേതേശ്വര്‍ പൂജാര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്.

ഏകദിന ക്രിക്കറ്റിലെ ജേഴ്‌സി നമ്പറായ 18 തന്നെയാണ് ടെസ്റ്റിലും കോലിയുടെ ജേഴ്‌സി നമ്പര്‍. ഋഷഭ് പന്തിന്റേത് 17-ഉം അജിങ്ക്യ രഹാനെയുടേത് മൂന്നുമാണ്. ചേതേശ്വപൂജാരയുടെ ജേഴ്‌സി നമ്പര്‍ 25 ആണ്. കുല്‍ദീപ് യാദവിന്റേത് 23.