പദ്മശ്രീ ഗോപി ആശാന് സിംഗപ്പൂരില്‍ ഊഷ്മള സ്വീകരണം

0
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജാവേദ് അഷ്‌റഫ്‌ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനെ ആദരിക്കുന്നു . ഫോട്ടോ: ലിജേഷ്

സിംഗപ്പൂര്‍: കഥകളി ഉത്സവ് സിംഗപ്പൂരില്‍ പങ്കെടുക്കാന്‍ എത്തിയ കഥകളി ഇതിഹാസം പത്മശ്രീ കലാമണ്ഡലം ഗോപി ആശാന് സിംഗപ്പൂര്‍ മലയാളികളുടെ ഊഷ്മള സ്വീകരണം. പതിനാറോളം  മലയാളി സംഘടനാ പ്രതിനിധികളാണ് കലാ മണ്ഡലം ഗോപി ആശാനെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങില്‍ ഒത്തുചേര്‍ന്നത്….

മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്സ് ഫങ്ഷന്‍ ഹാളില്‍ വെച്ച് നടന്ന  സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജാവേദ് അഷ്‌റഫ്‌, ഡോ ഉമാ രാജന്‍ എന്നിവര്‍ മുഖ്യാതിഥികളായി.  പദ്മശ്രീ കലാമണ്ഡലം ഗോപി ആശാനൊപ്പം, എത്തിച്ചേര്‍ന്ന മറ്റു കലാകാരന്മാരെയും, ചടങ്ങില്‍ ആദരിച്ചു.

രണ്ടു ദിവസത്തെ കഥകളി ഉത്സവില്‍ കര്‍ണ്ണശപഥവും, ദുര്യോധനനവധവും ഗോപി ആശാന്‍ അരങ്ങില്‍ അവതരിപ്പിക്കും.. എണ്‍പതാം വയസ്സിന്‍റെ നിറവില്‍ നില്‍ക്കുമ്പോഴും, ആശാന്‍റെ വേഷപ്പകര്‍ച്ചക്കായ് കഥകളി ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..

സിഗ്-ലാപ് സിസിയും മുദ്ര കള്‍ച്ചറല്‍ സോസൈറ്റിയും ചേര്‍ന്നാണ് കഥകളി ഉത്സവ് സിംഗപ്പൂരില്‍ സംഘടിപ്പിക്കുന്നത്

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.