നീന്താനാവാത്ത ഗോൾഡ് ഫിഷിന് വീൽ ചെയർ

0

അസുഖം മൂലം നടക്കാനാകാത്തവർ ചക്രകസേര വഴി സഞ്ചരിക്കുന്നത് കണ്ടിട്ടില്ലേ? ചക്ര കസേരയിൽ ഇരുന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയവരെ കുറിച്ചും നമ്മൾ വായിച്ചിട്ടുണ്ട്. പറഞ്ഞുവരുന്നത് അത്തരം ഒരു വ്യക്തിത്വത്തെ കുറിച്ചൊന്നും അല്ല, ഒരു പാവം കുഞ്ഞ് ഗോൾഡ് ഫിഷിനെ കുറിച്ചാണ്. വൈകല്യം മൂലം നീന്താൻ പോലും ആകാഞ്ഞ ആ ഗോൾഡ് ഫിഷ് ഇപ്പോൾ അക്വേറിയത്തിൽ എല്ലായിടത്തും എത്തും!! എങ്ങനെയെന്നോ? ചക്ര കസേരയിലൂടെ.

ടെക്സാസിലാണ് ഈ കൗതുക കാഴ്ച. ഡെറിക് എന്ന യുവാവാണ് സ്വന്തം കടയിലെ ഗോൾഡ് ഫിഷിന് ഇങ്ങനെ പുതു ജീവൻ നൽകിയത്. അക്വേറിയത്തിൽ വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുഴലുകളും നെറ്റും ഉപയോഗിച്ചാണ് ഡെറിക്ക് ഈ വീൽ ചെയർ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ അക്വേറിയത്തിൽ എവിടെയും തടസ്സം കൂടാതെ നീന്തിയെത്താൻ ഈ മീനിനാവും.