ആലപ്പുഴയിൽ വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

0

ആലപ്പുഴ∙ തുമ്പോളിയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മയെ ആണ് വീട്ടുവരാന്തയില്‍ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.

കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം. ഒറ്റയ്ക്കാണ് മറിയാമ്മ താമസിച്ചിരുന്നത്. എഴുപത് വയസുള്ള മറിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.